02:11pm 10 November 2026
NEWS
ആർ എസ് എസ് നേതാവ് സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്
13/07/2025  10:00 AM IST
nila
ആർ എസ് എസ് നേതാവ് സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

കണ്ണൂരിലെ ആർ എസ് എസ് നേതാവ് സദാനന്ദൻ മാസ്റ്റർ ഇനി രാജ്യസഭാം​ഗം.  സദാനന്ദൻ മാസ്റ്റർ ഉൾപ്പെടെ നാലുപേരെ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. അഭിഭാഷകന്‍ ഉജ്വല്‍ നികം, മുന്‍ ഫോറിന്‍ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല, ചരിത്രകാരിയും അധ്യാപികയുമായ മീനാക്ഷി ജെയിന്‍ എന്നിവരാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്ത മറ്റുള്ളവർ. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി സദാനന്ദൻ മാസ്റ്ററെ തെരഞ്ഞെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാജ്യസഭാം​ഗത്വവും ലഭിക്കുന്നത്.  

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയാണ് സി സദാനന്ദൻ എന്ന സദാനന്ദൻ മാസ്റ്റർ. സദാനന്ദന്റെ രാഷ്ട്രീയ പ്രവര്‍ത്തന മേഖല കൂത്തുപറമ്പായിരുന്നു. 1994 ജനുവരി 25-നുണ്ടായ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തിൽ അദ്ദേഹത്തിന് ഇരുകാലുകളും നഷ്ടമായി. പിന്നീടും വീല്‍ചെയറിലും മറ്റുമായി അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. 2016-ലും 2021-ലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016-ല്‍ സദാനന്ദന്റെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img